ഗോഡ്ഫാദർ കാസ്റ്റിംഗ് ടൈം അച്ഛാമ്മയുടെ വേഷം ചെയ്യാൻ ഫിലോമിന ചേച്ചിയെ വേണം…
ഇന്നത്തെ പോലെ ചെറിയ അര്ടിസ്റ്റ്കളുടെ ഫോൺ നമ്പർ ഒന്നും സൂക്ഷിച്ചു വെക്കാത്ത കാലം. പ്രൊഡക്ഷൻ കണ്ട്രോൾലര് കുറെ അനേഷിച്ചു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല അദ്ദേഹം സിദ്ധിക്ക് ലാലിനെ വിളിച്ചു പറഞ്ഞു……
“ചേച്ചിയെ കണ്ടു കിട്ടിയില്ല വേറെ ഒരാളെ കാസ്റ് ചെയ്താൽ പോരെ “
“പറ്റില്ല ഈൗ വേഷം ചെയ്യാൻ ഫിലോമിന ചേച്ചി മാത്രമേ ലോകത്തിൽ ഉള്ളു അതിനാൽ ചേച്ചിയെ കണ്ടുപിടിച്ചാൽ മാത്രമേ ഷൂട്ടിംഗ് നടക്കു”

അവസാനം തിരച്ചിലിനു ഒടുവിൽ ഒരു ടാർപോളിൻ വലിച്ചു മറച്ച ഒരു റൂമിൽ ഫിലോമിന ചേച്ചിയെ കണ്ടു. റോളിന്റെ കാര്യം വിശധികരിച്ചു അവർ ഒക്കെ പറഞ്ഞു അന്ന് തന്നെ അഡ്വാൻസ് കൊടുത്തു
“ഇതിൽ പണം ഉണ്ടോ “
പ്രൊഡക്ഷൻ കോൺട്രോളറുടെ നേർക് ചെക്ക് നീട്ടി ചേച്ചി ചോദിച്ചു…….
അതിനു കാരണവും ഉണ്ടായിരുന്നു നിരവധി പ്രൊഡ്യൂസർസു വണ്ടി ചെക്ക് കൊടുത്തു അമ്മച്ചിയെ പറ്റിച്ചിരുന്നു. ആ ചോദ്യം ആ പ്രൊഡക്ഷൻ കൺട്രോളർ ചേട്ടനെ ഒരുപാട് വേദനിപ്പിച്ചു അദ്ദേഹം ചേച്ചിയെ കൂട്ടി ബാങ്കിൽ പോയി ചേച്ചിയുടെ കയ്യിൽ പണം വെച്ച് കൊടുത്തപ്പോൾ ആ അമ്മ കരയുക ആയിരുന്നു…….
തുടർന്ന് ഷൂട്ടിംഗ് നടന്നു പത്തു പൈസ ഇല്ലാത്ത ദാരിദ്ര്യം ഉള്ള ഫിലോമിന ചേച്ചി സിനിമയിൽ ആഡിത്ത്വം ഉള്ള അച്ചാമ്മ ആയി തകർത്തുഅഭിനയിച്ചു… ഇന്നും അച്ചാമ്മയെക്കാൾ മുന്നിൽ നിൽക്കുന്ന ഒരു ലേഡി കഥാപാത്രം വന്നിട്ടില്ല… മലയാള സിനിമ കണ്ട അഭിനയ പ്രതിഭ തന്നെ ആയിരുന്നു ഫിലോമിന ചേച്ചി