വാടാനപ്പള്ളി: മൊളു ബസാറിൽ സഹപ്രവർത്ത കനെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി സാജൻ ചാക്കോയുമാ യി പൊലീസ് തെളിവെടുത്തു. ‘ഞാൻ അവനെ കൊന്നില്ലെങ്കിൽ അവൻ എന്നെ കൊല്ലുമായിരു ന്നു’വെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
അനിൽ കുമാറിനെയാണ് സാജൻ കൊലപ്പെടു ത്തിയത്. ഡ്രൈവറായ അനിൽകുമാർ ജോലിക്കി ടയിലും മദ്യപിക്കുമായിരുന്നത്രെ. ഈ വിവരം സ്ഥാപന ഉടമയോട് പറയുമെന്ന് ഒന്നിച്ചുള്ള മദ്യ പാനത്തിനിടെ സാജൻ പറഞ്ഞതാണ് ഇവർ ത മ്മിൽ വാക്കുതർക്കത്തിന് കാരണമായത്.
താൻ ജോലിക്കിടെ മദ്യപിക്കുന്ന കാര്യം ഉടമയോ ട് പറഞ്ഞാൽ കൊല്ലുമെന്ന് അനിൽകുമാർ ഭീഷ ണിപ്പെടുത്തിയത്രേ. തുടർന്നുള്ള കൈയാങ്കളിയി ലാണ് സാജൻ അനിൽകുമാറിനെ തള്ളി താഴെ യിട്ടത്. വീണിട്ടും സാജനെ കൊല്ലുമെന്ന് അനിൽ കുമാർ പറഞ്ഞിരുന്നുവത്രെ. കൊന്നില്ലെങ്കിൽ അ നിൽകുമാർ തന്നെ ശരിപ്പെടുത്തുമെന്ന തോന്ന ലാണ് കല്ലുകൊണ്ട് അടിച്ച് മരണം ഉറപ്പാക്കിയ തെന്ന് സാജൻ പൊലീസിനോട് പറഞ്ഞു.