Wednesday, February 11, 2026
HomeWORLDലോകമെങ്ങും ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു
spot_img

ലോകമെങ്ങും ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു

ത്യാഗത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും പ്രതീകമായി ലോകമെങ്ങും ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. മനുഷ്യന്‍റെ പാപമോചനത്തിന് ദൈവപുത്രന്‍ കുരിശിലേറിയ ദിനമാണ് ദു:ഖ വെള്ളി. ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ഥനകളും നടക്കും. രാവിലെ മുതല്‍ വൈകുന്നേരംവരെ നീളുന്നതാണ് പ്രാര്‍ഥനചടങ്ങുകള്‍.

ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും ഇതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്. മലയാറ്റൂര്‍ അടക്കം പ്രധാന കുരിശുമലകളില്‍ വിശ്വാസികള്‍ കുരിശുമല കയറ്റം നടത്തും.

പെസഹ ദിനത്തില്‍ ഇന്നലെ ദേവാലയങ്ങളില്‍ ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പെസഹാ അപ്പം മുറിച്ചു.
നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി. ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ് ക്രിസ്തുദേവന്‍ കുരിശിലേറിയത്. പിന്നീട് ക്രിസ്തു അനുഭവിച്ച പീഡാനുഭവത്തിന്‍റെ പ്രതീകമായി മാറുകയായിരുന്നു കുരിശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments