തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 45 ഗ്രാം രാസലഹരിയുമായി രണ്ടു യുവാക്കളെ പിടികൂടുകയും അന്വേഷണത്തിൽ പ്രതികൾക്ക് രാസലഹരി നൽകിയ ആകർഷിനെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകർഷിൻെറ സാമ്പത്തിക ഇടപാടുകൾപരിശോധിച്ചതിൽ ഇദ്ദേഹത്തിന് ലഹരി വസ്തുക്കളുടെ വിപനയിലൂടെ വൻതോതിൽ പണം ലഭിച്ചിരുന്നു എന്നും അതുപയോഗിച്ചാണ് ആഡംബര കാറും ബൈക്കും വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് വാഹനങ്ങൾ കണ്ടുകെട്ടുന്നതിന് 2025 മാർച്ച് മാസത്തിൽ തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെ്കടർ ജിജോ എം.ജെ ഉത്തരവ് ഇറക്കുകയും, അതിൻെറ സ്ഥിരീകരണത്തിന് വേണ്ടി ചെന്നൈയിലുള്ള കോംപിറ്റന്റ്റ് അതോറിറ്റിക്ക് അയക്കുകയും കോംപിറ്റൻ്റ് അതോറിറ്റി കമ്മിഷണർ വിചാരണയ്ക്കു ശേഷം സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് സ്ഥിരീകരിച്ചു കൊണ്ട് ഓഡർ ഇറക്കുകയുമായിരുന്നു.
ഗുരുവായുർ തൈക്കാട് സ്വദേശിയായ മാണിക്കത്തുപടി വല്ലാശ്ശേരി വീട്ടിൽ പി എ ആകർഷ് എന്നയാളുടെ പേരിലുള്ള കാറും, മോട്ടോർ സൈക്കിൾ എന്നിവയാണ് തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെ്ക്ടർ നൽങ്കിയ താല്കാലിക ഓർഡർ ശരിവച്ചുകൊണ്ട് ചെന്നൈ (കണ്ടുകെട്ടൽ) കമ്മീഷണർ ബി യമുനാദേവി ഉത്തരവിറക്കിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് സബ് ഇൻസ്പെ്കടർമാരായ ബിപിൻ ബി നായർ, അനുശ്രി. സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത് എന്നിവരും ഉണ്ടായിരുന്നു.