രാസലഹരി കേസിൽ മയക്കുമരുന്ന് എത്തിച്ച് നൽകിയാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർഗോഡ് പള്ളിക്കര സ്വദേശി എ എം ആസിഫ് (29)ആണ് പിടിയിലായത്. ഡാൻസാഫ് സംഘത്തിന്റെ രഹസ്യാന്വേഷമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതിയെ ഗുരുവായൂർ കാവീട് എന്ന സ്ഥലത്തുനിന്നുമാണ് പിടികൂടിയത്. പ്രതിയെ റിമാൻ്റ് ചെയ്തു. ജനുവരി 31ന് പുത്തൻപള്ളി പരിസരത്തുവച്ച് മനക്കൊടി സ്വദേശിയായ പ്രണവിൽ നിന്നും ഈസ്റ്റ് പൊലീസ് 10.28 ഗ്രാം രാസലഹരി പിടികൂടിയിരുന്നു. അന്വേഷണത്തിൽ ആസിഫാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇൻസ്പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിൽ എസ്ഐ ബിപിൻ പി നായർ, എഎസ്ഐ സന്ദീപ്, സിപിഒമാരായ ഹരീഷ്, ദീപക്, അജ്‌മൽ, സൂരജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.