ചാലക്കുടി: മോഷ്ടിച്ച സ്കൂട്ടറുമായി യുവാക്കളെ ചാലക്കുടി പോലീസ് പിടികൂടി.
കണ്ടശ്ശാംകടവ് സ്വദേശികളായ കറുപ്പം വീട്ടിൽ നഫീൽ (19), കോരത്തുവീട്ടിൽ അഭയ് (19), പതിനഞ്ചുകാരൻ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ സൗത്ത് മേൽപ്പാലത്തിനുതാഴെ സർവീസ് റോഡിലൂടെ ഒരു സ്കൂട്ടറിൽ മൂന്നുപേർ വരുന്നതുകണ്ട് സംശയം തോന്നിയ പോലീസ് കൈ കാണിച്ച് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ യുവാക്കൾ കുറ്റം സമ്മതിക്കുകയായിരുന്നു. തൃശ്ശൂർ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയ്സൺ ജോസഫ്, ഡ്രൈവർ എ.എസ്.ഐ. ജിബി, സി.പി.ഒ. സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.