Monday, May 19, 2025
HomeThrissur Newsപുതുക്കാട്, കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു
spot_img

പുതുക്കാട്, കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് രണ്ടുപേർ മരിച്ചു

പുതുക്കാട് : പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശത്ത് വീണ്ടും അപകടം. സ്റ്റാൻഡിലേക്ക് കയറാൻ തിരിഞ്ഞ ബസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു.

വരാക്കര മേച്ചേരിപ്പടി വീട്ടിൽ ആൻസന്റെയും ജാൻസിയുടെയും മകൻ ആൻസ്റ്റിൽ (19), വരന്തരപ്പിള്ളി പള്ളിക്കുന്ന് വെണ്ണാട്ടുപറമ്പിൽ ജോയിയുടെയും സജിതയുടെയും മകൻ അലൻ (18) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച 11.30-നായിരുന്നു അപകടം.

ചാലക്കുടിയിൽനിന്ന് മുളങ്കുന്നത്തുകാവിലേക്കു പോയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂരിൽനിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽവീണ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൻസ്റ്റിൽ മരിച്ചു.

തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാക്കിയ അലൻ രാത്രിയോടെയാണ് മരിച്ചത്.

ദേശീയപാതയിലൂടെ വരുന്ന ബസുകൾ സ്റ്റാൻഡിലേക്ക് കടക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ഇവിടെ ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments