തൃശൂർ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അനുശോചയോഗങ്ങൾ ചേർന്നു. സംഘടനകൾ മാർപാപ്പയുടെ ചിത്രങ്ങൾ സ്ഥാപിച്ച് പുഷ്‌പാർച്ചന നടത്തി. ലൂർദ് പള്ളി ഇടവക അനുശോചനം നടത്തി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്മോൻ ചെമ്മണ്ണൂർ എന്നിവർ സംസാരിച്ചു.