ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നൽകിയത്. ഞാൻ അവരെ വെച്ച് എന്റെ മറ്റ് വസ്തുക്കൾ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് കണ്ടു. വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല. ഡിസ്അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു.
പേരും പ്രശസ്തിയും കിട്ടാൻ വേണ്ടിയല്ല കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ. കൊല്ലം സുധിയെന്ന കലാകാരനെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകളോ ഒന്നും നേരിട്ട് കണ്ടിട്ടുമില്ല.സ്വന്തമായി വീടോ വസ്തുവൊന്നും ഇല്ലെന്നും സുധിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങൾ അനാഥരാകുന്ന സ്ഥിതിയാണെന്നും പലരും പറഞ്ഞപ്പോൾ എന്റെ കുടുംബസ്വത്തിൽ നിന്നാണ് സ്ഥലം ഞാൻ അവർക്ക് കൊടുത്തത്.
സ്ഥലങ്ങൾ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്. പക്ഷെ എനിക്കിപ്പോൾ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.
പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല. മുമ്പും നിർധന കുടുംബങ്ങൾക്ക് സ്ഥലം ഞാൻ നൽകിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആളുകൾ എന്നെ അവഹേളിക്കുകയാണ്.