വടക്കേക്കാട്: ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനചമയങ്ങളും നശിപ്പിച്ചു. ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപം ഒരുക്കിയ കവാടം നശിപ്പിക്കുകയും ചക്കിത്തറ റോഡിൽ പ്രദർശിപ്പിച്ച പാമ്പാടി രാജൻ, ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്നീ ആനകളുടെ ചമയങ്ങൾ തകർക്കുകയും ചെയ്തു.
വെഞ്ചാമരവും ആലവട്ടവും കാണ്മാനില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുവായൂർ എ.സി.പി സനോജ്, വടക്കേക്കാട് എസ്.എച്ച്.ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി