ഇടിച്ചക്കയും വാഴപ്പിണ്ടിയും വേണോ; വിയ്യൂരിലേക്ക് വിട്ടോ. മാങ്ങ, പപ്പായ, മുരിങ്ങയില, ചെങ്കദളി, ചീര, പടവലം, കോവൽ, ചുരക്ക, വള്ളിപ്പയർ എന്നിവയെല്ലാം ലഭിക്കും. സെൻട്രൽ ജയിൽ കവാടത്തിനരികെയുള്ള ഫ്രീഡം പാർക്കിൽ കെട്ടുവള്ളം മാതൃകയിലൊരുക്കിയ വിൽപ്പന കൗണ്ടറായ ‘ഗാർഡൻ ഫ്രഷ് വെജി’ ഷോപ്പിലാണ് നാടൻ പച്ചക്കറികളുടെ വിൽപ്പന. സെൻട്രൽ ജയിൽ സുപ്രണ്ട്) കെ അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. 27വരെ വിൽപ്പന വാരമാണ്. ജയിലിലെ അടുക്കളയിലെ തോട്ടത്തിൽ അന്തേവാസികൾ ആവശ്യത്തിലധികം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതോടെയാണ് വിൽപ്പന ആരംഭിച്ചത്. 600ലേറെ ടൺ പച്ചക്കറിയാണ് കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ചത്. ഈർക്കിൽച്ചുൽ, വാഴയില, വാഹനങ്ങൾ ക്ലീൻ ചെയ്യാനുള്ള കോട്ടൺ വേസ്റ്റ് തുടങ്ങിയവയും മിതമായ നിരക്കിൽ ലഭിക്കും.കൃഷി വിജ്ഞാൻ കേന്ദ്രയുടെ 12 തരം പച്ചക്കറി വിത്തുകൾ പാക്കറ്റിന് 10 രൂപ നിരക്കിൽ ലഭിക്കും. മുൻകൂർ ഓർഡർ നൽകിയാൽ ഫ്രീഡം കോമ്പോ ലഞ്ച് 100 രൂപ ) പാർക്കിലിരുന്ന് കഴിക്കാം!