Tuesday, October 8, 2024
HomeBREAKING NEWSഎറണാകുളത്ത് ഹൈബി ഈഡന്‍ ഷോ, ലീഡ് ഒരു ലക്ഷം പിന്നിട്ടു; ചരിത്ര ഭൂരിപക്ഷമെന്ന് ഹൈബി ഈഡൻ
spot_img

എറണാകുളത്ത് ഹൈബി ഈഡന്‍ ഷോ, ലീഡ് ഒരു ലക്ഷം പിന്നിട്ടു; ചരിത്ര ഭൂരിപക്ഷമെന്ന് ഹൈബി ഈഡൻ

എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. എറണാകളത്തിന്റെ പാർലമെന്ററി ചരിത്രത്തിലെ വലിയ ഭൂരിപക്ഷമാണിതെന്ന് ഹൈബി ഈഡൻ പറഞ്ഞു. എറണാകുളത്തെ ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയ്ക്ക് നന്ദി. ചെല്ലുന്ന ഇടങ്ങളിൽ ജനങ്ങൾ നൽകിയ സ്നേഹസ്വീകരണം വലുതാണ്.

ജനങ്ങൾ കൂടെ ഉണ്ടെന്നതിന്റെ തെളിവാണ്. ചരിത്ര ഭൂരിപക്ഷത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈബി ഈഡൻ പറഞ്ഞു. സിപിഐഎമ്മിന്റെ കെ.ജെ. ഷൈനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയുടെ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകള്‍ക്കായിരുന്നു ഹൈബി ഈഡന്റെ വിജയം.

അതേസമയം കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥി കെ. സുധാകരൻ മുന്നിൽ. 40000ന് മുകളിലാണ് സു​ധാകരന്റെ ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരൻ തന്നെയാണ് ലീഡ് ചെയ്യുന്നത്.

94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ സുധാകരൻ കണ്ണൂരിൽ ജയിച്ചത്. എൽ.ഡി.എഫിന്റെ പി.കെ ശ്രീമതിയെ ആണ് അന്ന് പരാജയപ്പെടുത്തിയത്. വിജയിച്ചാൽ കണ്ണൂർ മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴമായിരിക്കുമിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments