തൃശൂർ:കഴിഞ്ഞ വർഷം പുരാഘോഷത്തിനൊപ്പം ചരിത്രം പിറന്നത് രണ്ട് പെൺകുട്ടികളിലൂടെയാണ് പനംമുക്കുംപിള്ളിയുടെ മേള സംഘത്തിൽ ഹൃദ്യയും ശ്രീപ്രിയയും കുഴൽ വായിച്ചു ആദ്യാനുഭവത്തിൻ്റെ കരുത്തിൽ കൂടുതൽ ആത്മവിശ്വാസവുമായി ഇത്തവണ ഹൃദ്യ സുധീഷ് കാരമുക്കിനായി കുഴൽ വായിക്കാനുണ്ടാകും ആശാൻ അജി പട്ടിക്കാടിനൊപ്പമാണ് ഇത്തവണ എത്തുന്നത്. പെൺകുട്ടി മേളത്തിൻ്റെ ഭാഗമാകുന്നതിൽ ആളുകൾക്കിടയിൽ രണ്ട് അഭിപ്രായമുണ്ടെങ്കിലും കൂടുതൽപേരും പിന്തുണച്ചു മേളം കലാകാരനായ അച്ഛൻ സുധീഷിനെ കണ്ടാണ് താൽപ്പര്യം തോന്നിയത്. താണിക്കുടം സ്വദേശിയായ ഹൃദ്യ പോണ്ടിച്ചേരി സർവകലാശാലയിൽ എംബിഎ വിദ്യാർഥിയാണ്.


