Saturday, October 5, 2024
HomeThrissur Newsകേരള കലാമണ്ഡലം കലാരംഗത്തെ സമ്പൂർണ്ണ സർവ്വകലാശാല ആക്കും
spot_img

കേരള കലാമണ്ഡലം കലാരംഗത്തെ സമ്പൂർണ്ണ സർവ്വകലാശാല ആക്കും

ഇത് ലോക സാംസ്കാരിക ടൂറിസത്തിന് അനന്ത സാധ്യതയാകുമെന്നും മന്ത്രി സജി ചെറിയാൻ

കേരള കലാമണ്ഡലം കലാരംഗത്തെ സമ്പൂർണ്ണ സർവ്വകലാശാല ആയി മാറുമ്പോൾ, ലോക സാംസ്കാരിക ടൂറിസം രംഗത്ത് വലിയ അനന്ത സാധ്യതയാണ് തുറക്കുകയെന്ന് ഫിഷറീസ്, യുവജനകാര്യം, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പലതും കലാമണ്ഡലം ഭരണസമിതി വിജയകരമായി ആരംഭിച്ചു കഴിഞ്ഞു. കലാമണ്ഡലത്തിൻ്റെ തനത് വരുമാനം വർദ്ധിപ്പിച്ചു സാമ്പത്തികമായി സ്വയം പര്യാപ്തയാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലത്തിൽ പുതിയതായി നിർമ്മിക്കുന്ന ഗുരു ചിന്നമ്മു അമ്മ ലേഡീസ് ഹോസ്റ്റൽ ശിലാസ്ഥാപനവും വിസിറ്റേഴ്സ് ലോഞ്ചിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം തയ്യാറാക്കിയ ഹാന്റ്ബുക്ക് കലാമണ്ഡലം ശിവൻ നമ്പൂതിരിക്കു നൽകി പ്രകാശനം ചെയ്തു. രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ, എസ് .സി.- എസ്.ടി. കമ്മീഷൻ അംഗം ടി.കെ. വാസു, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡണ്ട് പി. നിർമ്മലാദേവി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ എ.വി. സതീഷ്, കെ. രവീന്ദ്രനാഥൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഷാജി സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments