Saturday, October 5, 2024
HomeThrissur Newsമാലിന്യമുക്തം നവകേരളം: ജില്ലയില്‍ 110 മാതൃക പദ്ധതികള്‍
spot_img

മാലിന്യമുക്തം നവകേരളം: ജില്ലയില്‍ 110 മാതൃക പദ്ധതികള്‍

ജ​ന​കീ​യ യ​ജ്ഞം ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നെ​ന്മ​ണി​ക്ക​ര​യി​ൽ

തൃശൂർ: ‘മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ഉദ്ഘാടന ദിവസമായ ഒക്ടോബർ രണ്ടിന് ജില്ല യിൽ 110 മാതൃകാ പദ്ധതികൾക്ക് തുടക്കമിടും. കാമ്പയിനിൻ്റെ നിർവഹണസമിതി രൂപവത്കരണ യോഗം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ്‌തല നിർവഹണ സമിതി യോഗങ്ങൾ 1452 ഇടങ്ങളിലും പൂർത്തിയായി. ജനകീയ യജ്ഞത്തിൻ്റെ ജില്ലതല ഉദ്ഘാടനം മന്ത്രി കെ. രാജൻ രണ്ടിന് രാവിലെ 10.30ന് നെന്മണിക്കര പഞ്ചായത്തിൽ നിർവഹിക്കും. പിച്ചി ഡാം, അഴിക്കോട്-മുനക്കൽ ഡോ ൾഫിൻ ബീച്ച് എന്നിവയുടെ ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനം, ജില്ലയിലെ ഹരിത വിദ്യാലയം ഒന്നാം ഘ ഭൂ പ്രഖ്യാപനം തുടങ്ങിയവ നടക്കും.

ജില്ലയിലെ വിവിധ ഇടങ്ങളിൽ അന്ന് ജനകീയ കാമ്പയിനിൻ്റെ വിവിധ പ്രവർത്തനങ്ങൾ നടക്കും. തൃശൂർ കോർപ്പറേഷനിൽ ഇൻസിനറേറ്റർ ഉദ്ഘാടനം, പാണഞ്ചേരി ഫീക്കൽ സ്ട്രഡ്‌ജ് ട്രീറ്റ്മെൻ്റ് പ്ലാന്റ് പ്രവർത്തന ഉദ്ഘാടനം, പുത്തൂർ ഗ്രാമപഞ്ചായത്തിൽ ദേശീയപാത പരിസരത്ത് മാലിന്യങ്ങൾ നീക്കം ചെയ്ത് ജൈവ വേലി സ്ഥാപിക്കൽ, ചാലക്കൂടി മുനിസിപ്പാലിറ്റിയിൽ റിസോഴീസ് റിക്കവറി സെൻ്റർ പ്രവർത്തന ഉദ്ഘാടനം, വാടാനപ്പള്ളി ടൗൺ, വരടിയം സെൻ്റർ എന്നിവയുടെ സൗന്ദര്യവത്കരണം, വടക്കാഞ്ചേരി നഗരസഭയിൽ എയ്റോബിക് കമ്പോസ്റ്റ് ഉദ്‌ഘാടനം, കൊടുങ്ങല്ലൂർ നഗരസഭയിൽ ഡയപ്പർ ഡിസ്ട്രോയർ മെഷിനുകളു ടെ സ്ഥാപനം, തൃക്കൂർ പഞ്ചായത്തിൽ ദേശീയപാതയോരത്ത് ജൈവവേലി സ്ഥാപിക്കൽ, നടത്തറ പഞ്ചാ യത്ത് മുഴുവൻ വാർഡുകളും ഹരിത സമിതി വാർഡായി പ്രഖ്യാപിക്കൽ, അടാട്ട്, മാടക്കത്തറ ഗ്രാമപഞ്ചായ ത്തിലെ എല്ലാ വാർഡുകളിലും മിനി മെറ്റീരിയൽ കലക്ഷൻ സെൻ്റർ സ്ഥാപിക്കൽ എന്നിവ നടക്കും

തളിക്കുളം പഞ്ചായത്തിലെ സ്നേഹതീരം ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ നടത്തും. നെ യണിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത കർമ സേനക്ക് ബദൽ ഉൽപ്പന്നങ്ങളുടെ വിതരണവും മാടക്കത്തറ ഗ്രാമപഞ്ചായത്ത് അഞ്ചേക്കർ തരിശുഭൂമി നെൽകൃഷി ആരംഭിക്കുന്നതിൻ്റെ ഉദ്‌ഘാടനവും ബുധനാഴ്ച ന ടത്തും ജില്ലയിലെ പ്രധാന ടൗണുകളിലും കവലകളിലും തോടുകളിലും ജനകീയ പങ്കാളിത്തത്തോടെ ശു ചീകരണം നടത്തും. വിവിധ വിദ്യാലയങ്ങളിൽ ശുചീകരണ റാലികൾ, ബോധവൽക്കരണ ക്ലാസുകൾ എ ന്നിവയും നടക്കും.

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനും കലക്‌ടർ കൺവീനറുമായി രൂപവത്കരിച്ച കാമ്പയിൻ ജില്ലതല നിർവഹണ സമിതി ജില്ലയിലെ ആറുമാസത്തെ മാലിന്യ സംസ്ക്‌കരണ പ്രവർത്തനങ്ങൾ ഏകോപിച്ച് നടപ്പാക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments