പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരണവുമായി വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു. വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സിന്ധു പറഞ്ഞു. വിനേഷ് എല്ലാവർക്കും പ്രചോദനമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും സിന്ധു എക്‌സിലൂടെ അറിയിച്ചു.