പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സംഘം ഉടൻ വയനാട്ടിലെത്തും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.