Sunday, September 15, 2024
HomeBREAKING NEWS'ഗുഡ് ബൈ റസ്‌ലിങ്ങ്‌'; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
spot_img

‘ഗുഡ് ബൈ റസ്‌ലിങ്ങ്‌’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിൻ്റെ വിരമിക്കൽ പ്രഖ്യാപനം. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.

‘എനിക്കെതിരായ മത്സരത്തിൽ അമ്മയായ ​ഗുസ്തി വിജയിച്ചു. ഞാൻ പരാജയപ്പെട്ടു. ഞാൻ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ ശക്തി എനിക്കില്ല. വിട ഗുസ്‌തി 2001-2024 . നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നായിരുന്നു എക്സിൽ ഹിന്ദിയിൽ വിനേഷ് കുറിച്ചത്.

ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചിരിക്കുന്നത്.. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് അതിന് കാത്തി നിൽക്കാതെ വിനേഷ് ഫോഗട്ട് വിരമിച്ചിരിക്കുന്നത്.

പാരിസ് ഒളിംപിക്സിൽ 50 കിലോഗ്രാം വിഭാഗത്തിലെ ഫൈനൽ നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയാണ് വിനേഷ് ഫോഗട്ടിനെ അ​യോ​ഗ്യയായി പ്രഖ്യാപിച്ചത്. മത്സരത്തിന് മുന്നോടിയായി നടന്ന ശരീരഭാര പരിശോധനയിൽ താരം പരാജയപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ​ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇനിന് പിന്നാലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. താരത്തെ മെഡല്‍ പട്ടികയില്‍ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തുമെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്. സെമിഫൈനലില്‍ വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയ ക്യൂബന്‍ താരം യുസ്‌നെലിസ് ലോപ്പസ് ഫൈനലില്‍ മത്സരിക്കും. അന്താരാഷ്ട്ര ഗുസ്തി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 11 അനുസരിച്ചാണ് യുസ്‌നെലിസ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്ന് ഐഒസി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച യുക്രെയ്ന്‍ താരം ഒക്സാന ലിവാച്ചിനെ വെങ്കല മെഡല്‍ പോരാട്ടത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിനിടെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) അറിയിച്ചിരുന്നു. ഇത് വിനേഷിന്റെ പിഴവല്ലെന്നും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നുമായിരുന്നു ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സഞ്ജയ് സിങ് വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments