യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.യൂട്യൂബിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിലാണ് പൊലീസ് നടപടി.
തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് ഷാജൻ സ്കറിയ കസ്റ്റഡിയിലെടുത്തത്. മാഹി സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് ഷാജനെതിരെ ഉയർന്നുവന്ന പരാതി.