കഴിഞ്ഞ തവണയുണ്ടായ തോൽവി ആകസ്മികമായിരുന്നുവെന്നും ഇടതുപക്ഷത്തിന്റെ കോട്ടയിൽ, മികച്ച സ്ഥാനാർഥിയെ ഇറക്കിയാൽ നിഷ്പ്രയാസം മണ്ഡലം തിരിച്ചുപിടിക്കാമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സി.പി.എം ഇത്തവണ മന്ത്രി കെ. രാധാകൃഷ്ണനെ തന്നെ സ്ഥാനാർഥിയാക്കിയത്. ആ പ്രതീക്ഷ, ജയത്തോടെ യാഥാർഥ്യമായി.