Saturday, July 27, 2024
spot_img
HomeBlogഐസ്ക്രീം നുണഞ്ഞ് കൊച്ചിയിൽ കറങ്ങി നയൻതാര
spot_img

ഐസ്ക്രീം നുണഞ്ഞ് കൊച്ചിയിൽ കറങ്ങി നയൻതാര

അച്ഛനെയും അമ്മയേയും കാണാൻ ഇടയ്ക്കൊക്കെ നയൻതാര കൊച്ചിയിൽ എത്താറുണ്ട്. നയൻതാരയുടെ കൊച്ചി സന്ദർശനത്തിനിടെ പകർത്തിയൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.


പാതിരാത്രി രവിപുരം തനിഷ്കിനു എതിർവശത്തെ ഐസ്ക്രീം പാർലറിനു മുന്നിൽ കയ്യിലൊരു ഐസ്ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയൻതാരയെ ആണ് വീഡിയോയിൽ കാണാനാവുക. നയൻതാരയുടെ സഹായികൾ തന്നെയാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം. അതിനൊപ്പം റൗഡി പിക്ച്ചേഴ്സ് എന്ന പേരിൽ സ്വന്തമായൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്.

സിനിമാതിരക്കുകൾ ഒഴിയുമ്പോൾ കുടുംബസമേതം യാത്ര ചെയ്യാനാണ് നയൻതാരയും വിക്കിയ്ക്കുമേറെയിഷ്ടം. യാത്രാ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നയൻതാരയും വിഘ്നേഷും മക്കൾക്കൊപ്പം സൗദി അറേബ്യയിലെ ജിദ്ദയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയിരുന്നു.

എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments