തൃശൂര്‍: ജില്ലയിലെ എല്ലാ റേഷന്‍കടകളിലും 2024 ജൂലൈ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യം എത്തിയിട്ടുള്ളതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ – മഞ്ഞ) കാര്‍ഡിന് 30 കി.ഗ്രാം അരിയും, 3 കി.ഗ്രാം ഗോതമ്പും സൗജന്യമായും, 2
പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ വിഭാഗം (പിഎച്ച്എച്ച് – പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. (കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 3 കി.ഗ്രാം കുറച്ച് അതിനുപകരം 3 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്). പൊതുവിഭാഗം സബ്‌സിഡി (എന്‍പിഎസ് – നീല) കാര്‍ഡിലെ ഓരോ അംഗത്തിനും 2 കി.ഗ്രാം അരി വീതം കി.ഗ്രാമിന് 4 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ കാര്‍ഡിന് അധിക വിഹിതമായി 4 കി.ഗ്രാം അരി കി.ഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം (എന്‍പിഎന്‍എസ് – വെള്ള) കാര്‍ഡിന് 5 കി.ഗ്രാം അരി വീതം കി.ഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സ്ഥാപനം
(എന്‍പിഐ – ബ്രൗണ്‍) കാര്‍ഡിന് 2 കി.ഗ്രാം അരി വീതം കി.ഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ റേഷന്‍ വിഹിതം കടകളില്‍ നിന്നും കൈപ്പറ്റാവുന്നതാണ്.