മലയാള മാസങ്ങളിൽ ഏറെ പ്രാധ്യന്യമുള്ള മാസമാണ് കർക്കിടകം.കള്ളകർക്കിടകം എന്നും പഞ്ഞകർക്കിടകം എന്നും രാമായണമാസമെന്നുമെല്ലാം കർക്കിടകം അറിയപെടുന്നുണ്ട്.
ആയുർവേദത്തിൽ ഋതുക്കൾക്കനുസരിച്ചു ജീവിതശൈലികളിൽ മാറ്റങ്ങൾ പറയപ്പെടുന്നുണ്ട്. ഭക്ഷണരീതികളിലും മറ്റുമെല്ലാം. വേനലിലും വർഷകാലത്തുമാണ്.കൂടുതൽ മാറ്റങ്ങൾ അവശ്യമായി വരുന്നത്.
മഴ കനത്തു തുടങ്ങുമ്പോൾ വരുന്ന തണുപ്പ് നാനാതരം രോഗങ്ങൾക്കും വഴിയൊരുക്കാറുണ്ട്. അതിനാൽ തന്നെയാകും ആയുർവേദം ആരോഗ്യസംരക്ഷണത്തിനായി കർക്കിടകമാസം തന്നെ തിരഞ്ഞെടുത്തതുംഈ സമയത്തുള്ള ആയുർവേദചികിത്സകൾക്ക് ഇരട്ടി ഫലമാണ്.
മനുഷ്യശരീരത്തിലെ ദഹനപ്രക്രിയകൾ ഏറ്റവും കുറവായി നടക്കുന്ന മാസമാണ്. കർക്കിടകം. അതിനാൽ കർക്കിടകത്തിലെ ഭക്ഷണരീതികളിൽ ഏറെ വ്യത്യസ്ത ആയുർവേദം അനുശാസിക്കുന്നു. കർക്കിടകകഞ്ഞിയും പത്തിലകറികളുമായുള്ള വൈവിധ്യം നമ്മൾ മലയാളികൾക്ക് സ്വന്തമാണ്.
രാമായണമാസമായി അറിയപ്പെടുന്ന കർക്കിടകത്തിൽ കേരളത്തിലെ ചില ദേശങ്ങളിൽ ശീപോതിയ്ക്കു വയ്ക്കുന്ന ഒരു ചടങ്ങുണ്ട് കർക്കിടകമൊന്നിനു മുൻപായി വീടും പരിസരവും ശുദ്ധിയാക്കി ചേട്ടയെ പടിയിറക്കുന്ന ഒരു ചടങ്ങുണ്ട്. ശേഷം ലക്ഷ്മി ദേവിയെ സ്വീകരിക്കാൻ ആയി ദിവസവും രാവിലെ. ആവണി പലകയിൽ പൂവും ഭസ്മവും ചന്ദനവും കിണ്ടിയിൽ വെള്ളവുമായി വിളക്ക് വച്ചു പൂമുഖത്തു ഒരുക്കി വയ്ക്കും. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറി ഐശ്വര്യമുള്ള നാളുകൾക്കായിട്ടാണ് ആളുകൾ ഇതനുഷ്ഠിച്ചു വരുന്നത്.രാമായണപാരായണവും
നാലമ്പലദർശനവും കർക്കിടകമാസത്തിന്റെ ആത്മീയത എടുത്തു പറയുന്നു. മനസിലെ ചിന്തകളെ ശുദ്ധീകരിക്കാൻ ഇവ രണ്ടും ഉപകരിക്കുന്നു. നാലു ക്ഷത്രങ്ങളിലും ഒരു ദിവസം തന്നെ ദർശനം നടത്തിയാൽ ഏറെ ഉത്തമം എന്ന് വിശ്വസിക്കുന്നു.
പിതൃതർപ്പണം കർക്കിടക വാവ് ദിവസമാണ് നടത്തുന്നത്. ഈ ദിവസത്തെ ബലികർമ്മങ്ങൾ പൂർവ്വികർക്ക് മോക്ഷം നൽകുന്നു എന്നാണ് വിശ്വസം.
വറുതിയിൽ നിന്നും പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ കാർഷിക ജനതയുടെ തയ്യാറെടുപ്പാണ് കർക്കിടകത്തിനു ഇത്ര പ്രാധാന്യം കല്പിക്കുന്നത്.
– ഹണി സുധീർ