Thursday, October 10, 2024
HomeBlogതൃപ്രയാർ: 'ഒറീസ ഗോൾഡു'മായി മൂന്നുപേർ പിടിയിൽ
spot_img

തൃപ്രയാർ: ‘ഒറീസ ഗോൾഡു’മായി മൂന്നുപേർ പിടിയിൽ

തൃപ്രയാർ : ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒറീസ ഗോൾഡ് എന്ന വിലകൂടിയ രണ്ടര കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ വാടാനപ്പള്ളി എക്സൈസ് റേഞ്ചിൻ്റെ പിടിയിലായി. പൊങ്ങണങ്ങാട് തീയത്ത് പറമ്പിൽ അനീഷ് (37), പീച്ചി പ്ലാശ്ശേരി വിഷ്ണു (27), തളിക്കുളം കോഴിപ്പറമ്പിൽ അമൽ (21) എന്നിവരാണ് പിടിയിലായത്.

തളിക്കുളത്ത് വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ 450 ഗ്രാം കഞ്ചാവുമായി അമലാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തപ്പോൾ വിഷ്ണുവാണ് കഞ്ചാവിൻ്റെ ഇടനിലക്കാരനെന്ന് മനസ്സിലായി.

വിഷ്ണുവിനെ വിളിച്ചപ്പോൾ തൃശ്ശൂർ സി.എസ്.ഐ. പള്ളിയുടെ സമീപത്ത് കാത്തുനിൽക്കാൻ നിർദേശിച്ചു. വൈകാതെ കാറിൽ അനീഷ് എത്തി. കാർ പരിശോധിച്ചപ്പോൾ രണ്ടു കിലോ കഞ്ചാവ് കിട്ടി. കാർ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ കോളേജുകളും തീരദേശമേഖലയിലെ സ്‌കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവൻ്റീവ് ഓഫീസർമാരായ ഹരിദാസ്, വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, ബാസിൽ, അഭിജിത്ത്, ഡ്രൈവർ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments