ചേറ്റുവ – വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാടൂർ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. ഇന്ന് രാത്രി 11 മണിയോടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിക്കടുത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വൈഷ്ണവിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ പ്രവർത്തകർ പരിക്കേറ്റയാളെ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.