പോട്ട ആശ്രമം സിഗ്നൽ ജംക്‌ഷനിൽ പാചകവാതക സിലിണ്ടർ കയറ്റിയ വാഹനത്തിനു പിന്നിൽ കെഎസ്ആർടിസി വാഹനം ഇടിച്ചു ബസിന്റെ മുൻവശം പാടേ തകർന്നു മണിക്കുറുകളോളം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. പോട്ടയിൽ ഈ മാസം നാലാമത്തെ അപകടമാണ്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻവശം തകർന്നു സിലിണ്ടറുകൾ താഴെ വീണു നിറച്ച പാചക വാതക സിലിണ്ടറുകൾ ആയിരുന്നു ലോറിയിൽ വാഹനത്തിന്റെ ചില്ല് റോഡിലേക്കു പൊട്ടി വീണു വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായി അഗ്നിരക്ഷാസേന വെള്ളം സ്പ്രേ ചെയ്തു റോഡിലെ ചില്ലു നീക്കം ചെയ്തു.
പാചകവാതക സിലിണ്ടറുകൾ സുരക്ഷിതമായി റോഡരികിലേക്കു മാറ്റി പകരം വാഹനം എത്തിച്ച് നീക്കം ചെയ്തു പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്ന ലോറി സർവീസ് റോഡിലേക്ക് സുരക്ഷിതമായി മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ പി.ഒ.വർഗീസ്, അഗ്നിരക്ഷാ സേന അംഗങ്ങളായ ടി.ഡി.ദീപു, യു.അനൂപ്, കെ.അരുൺ, രോഹിത് ഉത്തമൻ എന്നിവർ നേതൃത്വം നൽകി. 371 നിറ സിലിണ്ടറുകളാണു ലോറിയിൽ ഉണ്ടായിരുന്നത് ഇടിയുടെ ആഘാതത്തിൽ തീപിടിത്തം ഉണ്ടാകാതിരുന്നതു കാരണം ദുരന്തം ഒഴിവായി ചാലക്കുടി പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പോട്ടയിൽ അപകടങ്ങൾ പതിവായിട്ടും ശാസ്ത്രീയമായ പരിഹാര നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാണ്