വടക്കാഞ്ചേരി: അകമല ഫ്ലൈവെൽ വളവിൽ ബ്രേക്ക് നഷ്‌ടപ്പെട്ടു നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് എയർ ബസ് താഴെ പാടത്തേക്കു കൂപ്പുകുത്തി. ഇന്നലെ പുലർച്ചെ മൂന്നിനാണ് അപകടം. യാത്രക്കാരും ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതോടെ സ്‌റ്റിയറിങ് ജാം ആയെന്നു ഡ്രൈവർ പറയുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നു കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിൻ്റെ പകുതി ഭാഗം പാടത്തേക്കു പതിച്ച നിലയിലാണ് സ്ഥഥിരം അപകടമേഖലയിലാണ് ഇത് കഴിഞ്ഞ 3നു പുലർച്ചെ ഇതേ സ്‌ഥലത്തു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് സ്ത്രി മരിച്ചിരുന്നു. ഇവിടെ സുരക്ഷാ വേലി സ്‌ഥാപിക്കണമെന്ന ആവശ്യം പിഡബ്ല്യുഡി അധികൃതർ അവഗണിക്കുകയാണെന്ന ആക്ഷേപമുണ്ട്