രണ്ട് നിലകളിലായി നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ ടീ, സ്നാക്സ്, പാര്‍സല്‍ ഭക്ഷണം തുടങ്ങിയവ നല്‍കുന്നതിനുള്ള കാന്റീനും താഴെ പ്രീമിയം വിഭാഗങ്ങളിലുള്ള പെയ്ഡ് ശുചിമുറികളുമാണ് ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സിഡിഎസ് – 2 ലെ ശ്രേയസ് കഫെ കുടുംബശ്രീ യൂണിറ്റിലെ 5 അംഗങ്ങളാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിനോടൊപ്പം സംയുക്തമായാണ് ടേക്ക് എ ബ്രേക്ക് സമര്‍പ്പിച്ചത്.