തൃശൂർ: ജനവാസ മേഖലയിൽ വീട് വാടകക്കെടുത്ത് സ്‌പിരിറ്റ് സൂക്ഷിച്ചയാൾ അറസ്റ്റിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട വാടാനപ്പിള്ളി തയ്യിൽ വീട്ടിൽ മണികണ്ഠൻ (41) ആണ് പിടിയിലായ ത് കാര്യാട്ടുകര സ്വാമി പാലത്തിനടുത്ത് 18,000 രൂപ മാസവാടക നൽകിയാണ് ഇയാൾ വീട് വാടകക്ക് എ ടുത്തിരുന്നത് ഇവിടെനിന്ന് 35 ലിറ്ററിൻ്റെ 110 കാൻ സ്‌പിരിറ്റ് പൊലീസ് കണ്ടെടുത്തു. വീട്ടിൽ ഭാര്യയും മ ക്കളും ഉണ്ടായിരുന്നു.
എറണാകുളം, മലപ്പുറം ഭാഗത്തുള്ള കള്ളുഷാപ്പുകളിലേക്ക് കള്ളിന് വീര്യം കൂട്ടാൻ ചേർക്കുന്ന സ്പിരിറ്റാ ണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ആറ് മാസം മുമ്പാണ് വീട് വാടകക്കെടുത്തത്. വളം സൂക്ഷിപ്പ് കേന്ദ്രമാണെ ന്നും കൂടെയുള്ളത് ഭാര്യയും കുട്ടികളുമാണെന്നുമാണ് അയൽവാസികളോട് പറഞ്ഞിരുന്നത്.
കൂടെയുള്ളത് രണ്ടാം ഭാര്യയാണെന്ന് പൊലീസ് പറഞ്ഞു. സി.പി.എം പ്രവർത്തകനടക്കം രണ്ട് പേരെ കൊലപ്പെടുത്തിയത് ഉൾപ്പെടെ 40 ക്രിമനൽ കേസുകളിൽ പ്രതിയാണ് മണികണ്ഠൻ.
ഓണക്കാല പരിശോധനയുടെ ഭാഗമായി ചാലക്കുടിയിൽ പോട്ട ആശ്രമം സിഗ്‌നൽ ജങ്ഷനോട് ചേർന്ന് വാഹനപരിശോധന നടത്തിയപ്പോൾ കാറിൻ്റെ ഡിക്കിൽ ഒളിപ്പിച്ച സ്‌പിരിറ്റ് ശേഖരം പിടികൂടിയിരുന്നു. പി ടികൂടിയയാളെ ചോദ്യം ചെയ്തപ്പോഴാണ് മൊത്ത സൂക്ഷിപ്പ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. ചാലക്കുടി പൊലീസ് അറിയിച്ചതനുസരിച്ച് തൃശൂർ വെസ്റ്റ് എസ്.എച്ച്.ഒ ലാൽകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് വീട് റെ യ്‌ഡ് ചെയ്തത്.