10,000 പേർക്ക് ഓണം പ്രസാദ ഊട്ട്
ഗുരുവായൂർ ഓണക്കാലത്ത് ക്ഷേത്രദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു സെപ്റ്റംബർ 14 മുതൽ 22 വരെയാൺ ദർശനസമയം കൂട്ടിയത്. ക്ഷേത്രം നട ഉച്ചക്ക് 3.30ന് തുറക്കും ശനിയാഴ്ച ഉത്രാട കാഴ്ചക്കുവ സമർപ്പണവും തിരുവോണനാളിൽ ഓണപ്പുടവ സമർപ്പണവും നടക്കും. ഓണനാളിൽ പതിവ് ചടങ്ങുകൾക്കു പുറമെ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും.
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ മ്പതിന് തുടങ്ങും പ്രസാദ ഊട്ടിനുള്ള വരി ഉച്ചക്ക് രണ്ടിന് അവസാനിപ്പിക്കും കാളൻ, ഓലൻ, പപ്പടം, പച്ചക്കള്കറി, പഴം പ്രദോമൻ, മോര്, കായവറവ്, അച്ചാർ, പുളിഞ്ചി ഉൾപ്പെടെയുള്ള വിഭവങ്ങളുണ്ടാകും, അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്, അന്നവാലി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശി മാരാരും മേള പ്രമാണം വഹിക്കും. തിരുവോണാഘോഷത്തിന് 21 96 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി