പടിഞ്ഞാറെ നടയിൽ വെള്ളത്തിന് ‘മധുരം’
ഗുരുവായൂർ നഗരത്തിൽ വാട്ടർ എ.ടി.എമ്മുകൾ അഞ്ച് എണ്ണമുണ്ട്. എന്നാൽ കിഴക്കേ നടയിലെ ലൈബ്ര റി വളപ്പിലെ എ.ടി.എമ്മിൽ നിന്ന് മാത്രമേ വെള്ളം കിട്ടുന്നുള്ള, ബസ് സ്റ്റാൻഡ്, മഞ്ചിറ റോഡ്, പടിഞ്ഞാറെ നട എന്നിവിടങ്ങളിലെ എ.ടി.എമ്മുകളുടെ ബോർഡ് തകരാറിലാണെന്ന് ചെയർമാൻ എം. കൃഷ്‌ണദാസ് കൗൺസിലിൽ അറിയിച്ചു അമ്പാടി പരിസരത്തെ എ.ടി.എമ്മിലും വെള്ളമില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അറിയിച്ചു. പടിഞ്ഞാറെ നടയിലെ എ.ടി.എമ്മിൽ പലപ്പോഴും മധുരമുള്ള വെള്ളമാണ് കിട്ടി യിരുന്നതെന്ന് ശോഭ ഹരി നാരായണൻ പറഞ്ഞു. കൃത്യമായി വൃത്തിയാക്കാത്തതാണ് മധുരത്തിൻ്റെ രഹ സ്യമെന്നും വെളിപ്പെടുത്തി
കേടായ എ.ടി.എമ്മുകൾ ഉടൻ നന്നാക്കുമെന്ന് ചെയർമാൻ അറിയിച്ചു. മേൽപ്പാലത്തിൻ്റെ അടിഭാഗത്തെ ഓപ്പൺ ജിം നിർമാണം ആരംഭിക്കാൻ ഇതുവരെയും ആ ഭാഗം നഗരസഭക്ക് കൈമാറികിട്ടിയില്ലെന്ന് പ്രതി പക്ഷത്തിന്റെ ശ്രദ്ധ ക്ഷണിക്കലിന് ഉത്തരമായി ചെയർമാൻ പറഞ്ഞു. മേൽപാലത്തിൻ്റെ കൊളാടിപ്പടി ഭാഗ ത്ത് ബാരിക്കേഡ് സ്ഥാപിച്ചത് നഗരസഭയുടെ അറിവോടെയല്ലെന്നും അറിയിച്ചു. എ.എസ്. മനോജ്, എ. എം. ഷെഫീർ, സി.എസ്. സൂരജ്, മെഹ്റൂഫ് എന്നിവർ സംസാരിച്ചു.