ഇരിങ്ങാലക്കുട: കായികരംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ക്രൈസ്‌റ്റ് കോളജിൽ സിന്തറ്റിക് ട്രാക്കും സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്റ്റും അനുവദിക്കാൻ ശ്രമം നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടർച്ചയായി എട്ടാം തവണയും കാലിക്കറ്റ് സർവകലാശാല കായിക കിരീടം സ്വന്തമാക്കിയ കോളജിലെ കായിക വിഭാഗം വിദ്യാർഥികൾക്കും അധ്യാപകർക്കും മാനേജ്‌മെന്റ് ഒരുക്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സമീപ ഭാവിയിൽ ഇന്ത്യ ഒളിംപിക്‌സിന് ആതിഥ്യം വഹിക്കുമെന്നും അന്നു തൃശൂരിൽ നിന്ന് ഒരു ഒളിംപിക് മെഡൽ ഉണ്ടാവുന്നതു തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു കോളജിൻ്റെ ഭാഗമായ സ്നേഹഭവൻ ക്യാംപസിലുള്ള ഇന്നവേഷൻസ് സെൻ്റർ, അഗ്രോ പാർക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു കോളജ് മാനേജർ ഫാ. ജോയ് പിണിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ പ്രഫ മേരി പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു.