ചാവക്കാട് ഗൾഫിൽനിന്ന് ഏൽപിച്ച സ്വർണം വിമാനത്താവളത്തിൽ പിടിച്ചതിന് യുവാവിനെ തട്ടിക്കൊ ണ്ടുപോയി ക്രൂരമർദനം എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം മഞ്ചറമ്പത്ത് അലിയുടെ മകൻ സനൂബി നെയാണ് (34) അകലാട് സ്വദേശികളുടെ നേത്യത്വത്തിൽ മർദിച്ചത്. ഡിംസബർ 31 നാണ് നാട്ടിൽ നൽകാ ൻ ഏൽപ്പിച്ച 12 പവനുമായി സനുബ് പുറപ്പെട്ടത്.
നെടുമ്പാശ്ശേരി എയർപോർട്ടിൽ കസ്റ്റംസ് പരിശോധനയിലാണ് സ്വർണം പിടികൂടിയത് നാട്ടിലെത്തിയ സ നൂബിനെ വിവരമറിഞ്ഞെത്തിയ മൂന്നുപേർ നെടുമ്പാശ്ശേരിയിൽ കൊണ്ടുപോയി ഡ്യൂട്ടിയടപ്പിച്ച് സ്വർണം വാങ്ങുകയും ചെയ്തു. തിരിച്ചുവരുന്നതിനിടയിൽ വാടാനപ്പള്ളി ബീച്ചിൽ കൊണ്ടുപോയി അവിടെനിന്നു ള്ള രണ്ടു പേർക്കൊപ്പം മർദിച്ചു. അതിനുശേഷം ഗുരുവായൂരിലെ അപ്പാർട്ട്മെൻറിൽ പൂട്ടിയിട്ടും ക്രൂരമായി മർദിച്ചെന്നും സനുബിൻ്റെ ബന്ധുക്കൾ പറഞ്ഞു.