വൈദ്യുതി മുടങ്ങും: പരിയാരം അരൂർമുഴി, വൈശേരി, നഴ്സറിപ്പടി, വെറ്റിലപ്പാറ, പഞ്ചായത്ത് പരിസരം, മുണ്ടൻമാണി, പിള്ളപ്പാറ, കണ്ണംകുഴി, അതിരപ്പിള്ളി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്: കൊടുങ്ങല്ലൂർ ആനാപ്പുഴ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് 11 ന്. ഉദ്യോഗാർഥികൾ രേഖകൾ സഹിതം 11ന് എത്തിച്ചേരണം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 3ന് 11ന് നടക്കും ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ബന്ധപ്പെടുക:04802825258
അസിസ്റ്റന്റ് ഹോസ്‌റ്റൽ വാർഡൻ: ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജിന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് മുഴുവൻ സമയ അസിസ്‌റ്റന്റ് ഹോസ്‌റ്റൽ വാർഡന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 4ന് ഉച്ചയ്ക്ക് 2ന് നടക്കും. യോഗ്യരായ വനിതകൾ സർട്ടിഫിക്കറ്റുകളുമായി എത്തണം. 04802825258
വർക്കിങ് ഗ്രൂപ്പ് യോഗം നടത്തി : പോർക്കുളം പഞ്ചായത്തിലെ വർക്കിങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിഷ ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലൻ, പഞ്ചായത്തംഗങ്ങളായ പി.ജെ.ജ്യോതിസ്, പി.സി.കുഞ്ഞൻ, അഖില മുകേഷ്, സെക്രട്ടറി ലിൻസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു.
പുതുവർഷ ആഘോഷം : തിരുവില്വാമല പാമ്പാടി വില്വാദ്രി ലയൺസ് ക്ലബ്ബിന്റെ പുതുവർഷാഘോഷവും ചാറ്റർഡേ ആഘോഷവും ലയൺസ് ഫസ്‌റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി. കെ. വിശ്വനാഥൻ അധ്യക്ഷനായി.
