തൃശൂർ:ഫോട്ടോഗ്രാഫർ കെ കെ രവീന്ദ്രന്റെ ചിത്രപ്രദർശനം ‘വർണക്കാഴ്ച’യ്ക്ക് വ്യാഴാഴ്ച ലളിതകലാ അക്കാദമിയിൽ തുടക്കമാകും. വെള്ളി രാവിലെ ഒമ്പതിന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എക്സ്പ്രസ്, ദീപിക, പുണ്യഭൂമി എന്നീ പത്രങ്ങളിലെ ഫോട്ടോഗ്രാഫറായിരുന്നു. ഫോട്ടോഗ്രഫിയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള അദ്ദേഹം വിരമിച്ച ശേഷമാണ് ചിത്രരചന ഗൗരവമായെടുത്തത്. പുലിക്കളിക്ക് 60 വർഷമായി പുലി വേഷം വരയ്ക്കുന്നുണ്ട്. കോവിഡ് കാലത്ത് പുലിക്കളി നടത്താനുള്ള സാഹചര്യമില്ലാതിരുന്നപ്പോൾ കണ്ണാടി നോക്കി സ്വന്തം ശരീരത്തിൽ പുലി വേഷം വരച്ച് ജനശ്രദ്ധനേടിയിരുന്നു.
വിവിധ മാധ്യമങ്ങളിൽ വരച്ച 50 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രാവിലെ പത്തുമുതൽ 6.30വരെയാണ് പ്രദർശനം. ആറിന് പ്രദർശനം സമാപിക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എൻ ശ്രീകുമാര്‍, ഫ്രാങ്കോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
