Thursday, March 20, 2025
HomeCity Newsകുന്നംകുളം:റോഡിലൂടെ നടന്നുപോയ യുവതിയെ ഇടിച്ചുവീഴ്ത്തി ടോറസ് ലോറി, ഷബിതക്ക് ദാരുണാന്ത്യം
spot_img

കുന്നംകുളം:റോഡിലൂടെ നടന്നുപോയ യുവതിയെ ഇടിച്ചുവീഴ്ത്തി ടോറസ് ലോറി, ഷബിതക്ക് ദാരുണാന്ത്യം

തൃശൂർ: ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ചു. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയെ ഇടിച്ചു വീഴ്ത്തി റോഡിൽ വീണ ഷബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്ത് തന്നെ ഷബിതയുടെ മരണം സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്.

കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ കൗക്കാന പെട്ടി സ്വദേശി കിഴിക്കിട്ടിൽ വീട്ടിൽ മനോജിനെ (42) കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments