Saturday, October 5, 2024
HomeCity Newsതൃശൂർ: ബസുകൾ തടഞ്ഞ് ഓണക്കോടി നൽകി വിദ്യാർത്ഥികൾ
spot_img

തൃശൂർ: ബസുകൾ തടഞ്ഞ് ഓണക്കോടി നൽകി വിദ്യാർത്ഥികൾ

ഒല്ലൂർ : ക്രിസ്റ്റഫർ നഗർ ബസ്സ്സ്റ്റോപ്പിൽ അധ്യാപകരും വിദ്യാർഥികളും കൂട്ടംകൂടി നിൽക്കുന്നു. ഇതുവഴി കടന്നുവരുന്ന സ്വകാര്യ ബസുകൾ ഇവർ തടഞ്ഞുനിർത്തി. ബസ് ജീവനക്കാർ ആദ്യം അമ്പരന്നു. പരാതിയാണെന്നാണ് ആദ്യം കരുതിയത്. കാര്യമറിഞ്ഞപ്പോൾ സന്തോഷം. ബസിനുള്ളിൽക്കയറി വിദ്യാർഥികൾ ഡ്രൈവർക്കും കണ്ടക്‌ടർക്കും ഓണക്കോടി സമ്മാനിച്ചു.

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് ഓണക്കോടി നൽകിയാണ് സെയ്റ് റാഫേൽസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും വക ഓണാഘോഷം നടന്നത്. സ്‌കൂളിലേക്ക് ദൂരെനിന്ന് സ്വകാര്യ ബസുകളെ ആശ്രയിച്ച് വരുന്ന അനേകം വിദ്യാർഥികളുണ്ട്. ഇവരെ കൃത്യമായി ബസ്സ്റ്റോപ്പിൽനിന്ന് കയറ്റി ക്രിസ്റ്റഫർ നഗറിലെത്തിയാണ് ഇറക്കുന്നത്.

സ്കൂളിന്റെ രജതജൂബിലിയുടെ ഭാഗമായാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് ഓണക്കോടി നൽകാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചത്. പി.ടി.എ. കമ്മിറ്റിയും ഇതിനോട് യോജിച്ചു. തൃശ്ശൂർ-ഒല്ലൂർ വഴി സർവീസ് നടത്തുന്ന ബസ് ജീവനക്കാർക്കാണ് ഓണക്കോടി നൽകിയത്. സ്കൂ‌ൾ പ്രിൻസിപ്പൽ സിസ്റ്റർ ഏയ്ഞ്ചൽ മേരി, പി.ടി.എ. പ്രസിഡൻറ് ജോബി ജോൺ, സിസ്റ്റർ ദർശന, സി.ആർ. ബൈജു, റാഫി ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments