Thursday, September 19, 2024
HomeCity Newsശശിയുടെ അമ്മ തങ്കയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓണപ്പുടവ സമ്മാനിച്ചു
spot_img

ശശിയുടെ അമ്മ തങ്കയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓണപ്പുടവ സമ്മാനിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയുടെ അമ്മ തങ്കയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓണപ്പുടവ സമ്മാനിക്കുന്നു

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക്
തട്ടിപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ട കൊളങ്ങാട്ടിൽ ശശിയുടെ അമ്മ തങ്കയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓണപ്പുടവ സമ്മാനിച്ചു. ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ് സുരേഷ് ഗോപി ബി.ജെ.പി. നേതാക്കൾക്കൊപ്പം ശശിയുടെ വീട്ടിലെത്തിയത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപി തങ്കയ്ക്ക് ഓണക്കോടി നൽകി.

മാസങ്ങൾക്കുമുൻപ് ശശിയുടെ ചികിത്സയ്ക്ക് കടം വാങ്ങിയ മൂന്നരലക്ഷം രൂപ സുരേഷ് ഗോപി വീട്ടിയിരുന്നു. തങ്കയ്ക്കുള്ള ചികിത്സാ സഹായവും സുരേഷ് ഗോപി നൽകിയിരുന്നു.

ശശിയുടെ സഹോദരി മിനിയും ഭർത്താവും മറ്റു കുടുംബാംഗങ്ങളും അയൽവാസികളും ഒത്തുകൂടിയിരുന്നു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറി ജോജൻ കൊല്ലാട്ടിൽ, മണ്ഡലം ട്രഷറർ രമേഷ് അയ്യർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments