Saturday, December 21, 2024
HomeThrissur Newsമുല്ലശ്ശേരി: കോൾപ്പാടത്ത് വിരുന്നെത്തി ദേശാടനപ്പക്ഷികൾ
spot_img

മുല്ലശ്ശേരി: കോൾപ്പാടത്ത് വിരുന്നെത്തി ദേശാടനപ്പക്ഷികൾ

കൃഷിയിടത്തിൽ വിരുന്നുകാർ; ദേശാടനപ്പക്ഷികളുടെ വരവായി
ദേശാടനപ്പക്ഷികളുടെ വരവായി. മതുക്കര കോൾപ്പാടത്ത് വിരുന്നെത്തിയ ദേശാടനപ്പക്ഷികളെ കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.

മുല്ലശ്ശേരി, വെങ്കിടങ്ങ്, മതുക്കര എന്നീ പാടശേഖരങ്ങളിലാണ് ദേശാടനപ്പക്ഷികൾ അധികമായി എത്തിയിട്ടുള്ളത്. വർണക്കൊക്ക്, കാലിക്കൊക്ക്, കഷണ്ടിക്കൊക്ക് തുടങ്ങിയ പല ഇനങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്.

വെള്ളം കുറഞ്ഞതോടെ തെളിഞ്ഞുകാണുന്ന ചെറുമീനുകൾ, ഞണ്ടുകൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

പാടശേഖരങ്ങളിൽ കൃഷിക്കായി നിലം ഉഴുതുമറിക്കുമ്പോഴാണ് ഇവ ധാരാളമായി ഇരതേടി എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments