Thursday, October 10, 2024
HomeAnnouncementsപുതുക്കാട് ടൂറിസം സർക്യൂട്ട് ഉദ്ഘാടനം 27ന്; നാട്ടിക ബീച്ചിൽ വിവാഹ ഡെസ്റ്റിനേഷൻ പദ്ധതി
spot_img

പുതുക്കാട് ടൂറിസം സർക്യൂട്ട് ഉദ്ഘാടനം 27ന്; നാട്ടിക ബീച്ചിൽ വിവാഹ ഡെസ്റ്റിനേഷൻ പദ്ധതി

തൃശൂർ ലോക വിനോദസഞ്ചാര ദിനമായ ഈമാസം 27ന് പുതുക്കാട് ടൂറിസം സർക്യൂട്ട് ഉദ്ഘാടനം ചെ യ്യും. ആമ്പല്ലൂരിലാണ് ഉദ്ഘാടനം കലക്‌ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന ഡി.ടി.പി.സി എക്സിക്യൂട്ടീവ് സമിതിയാണ് തീരുമാനമെടുത്തത്. അന്ന് ചിമ്മിനി ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേ ശനവും ആരംഭിക്കും 13ന് പൊതുജനങ്ങൾക്ക് പ്രവേശനം നൽകാൻ നിശ്ചയിച്ചെങ്കിലും സാങ്കേതിക കാ രണങ്ങളാലാണ് 27 ലേക്ക് ‌മാറ്റുന്നത്.

നാട്ടിക ബീച്ചിൽ വിവാഹ ഡെസ്റ്റിനേഷൻ പദ്ധതി പ്രോത്സാഹിപ്പിക്കും. നിശ്ചിത വാടക ഏർപ്പെടുത്തി ഡി. ടി.പി.സിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുക. എം.എൽ.എമാരായ സേവ്യർ ചിറ്റി ലപ്പിള്ളി, കെ.കെ രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രധാന ടൂറി സം വികസന പദ്ധതികൾ അവലോകനം ചെയ്‌.

ഏനാമാവ്, ചേറ്റുവ ഡെസ്റ്റിനേഷനുകളുടെ സമീപത്തുള്ള കനോലി കനാലിൽ കയാക്കിങ് ഉൾപ്പെടെയുള്ള വാട്ടർ സ്പോർട്സ് ആക്‌ടിവിറ്റികൾ സജ്ജമാക്കും. ഇതിന് ഡി.ടി.പി.സിക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിൽ ഏജസികളിൽനിന്നും ടെൻഡർ ക്ഷണിക്കും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഹിൽ സർക്യൂട്ടിന്റെ ട്രയൽ റൺ സെപ്റ്റംബർ 26നും ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറിലും നടത്തും പൂമല ഡാം, മിനി ഊട്ടി, പത്താഴക്കുണ്ട് ഡാം, ചെപ്പാറ റോക്ക് ഗാർഡൻ, വട്ടായി വെള്ളച്ചാട്ടം, വാഴാനി, പേരപ്പാറ ഡാം, വിലങ്ങൻകുന്ന്, കോൾനിലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സർക്യൂട്ട് തയാറാക്കിയിട്ടുള്ളത്.

മാള ഗസ്റ്റ് ഹൗസ്, ചേറ്റുവ, വടക്കാഞ്ചേരി വഴിയോര വിശ്രമ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തന യോഗ്യമാക്കാ ൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെയും ഡി.എം.സിയുടെയും നിയന്ത്രണത്തിലുള്ള ഇടങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം സജ്ജമാക്കാനും സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനിച്ചു. ജില്ലയി ലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 27ന് ലോക വിനോദസഞ്ചാര ദിനാഘോഷ പരിപാടികൾ സം ഘടിപ്പിക്കും.

പൂമല ഇക്കോ ടൂറിസം, വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ, സ്നേഹതീരം ബീച്ച് പാർക്ക്, കിളിപ്പാടം ഇക്കോ ടൂ റിസം, ഗുരുവായൂർ ടൂറിസം സർക്യൂട്ട് പദ്ധതികൾ സംബന്ധിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ വിവിധ ടൂറിസം പദ്ധതികൾ സംബന്ധിച്ച അവലോകന യോഗം ബന്ധപ്പെട്ട എം.എൽ.എമാരെ പങ്കെടുപ്പിച്ച് ചേരും. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments