Thursday, March 20, 2025
HomeBREAKING NEWSനടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; കൊച്ചിയിലെ ആശുപത്രിയിൽ
spot_img

നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; കൊച്ചിയിലെ ആശുപത്രിയിൽ

മലയാള സിനിമയിൽ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ട് നടിയെ. ആരോഗ്യം വഷളായതോടെയാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകൾ ബിന്ദു അമ്മയെ കാണാൻ നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ തിരികെ അമേരിക്കയിലേക്ക് മടങ്ങി. ഇപ്പോൾ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്. സിനിമാപ്രവർത്തകരും ആരോഗ്യ വിവരം തിരിക്കുന്നുണ്ട്. മലയാളത്തിലെ മുതിർന്ന താരങ്ങളുടെ പോലും അമ്മ വേഷത്തിൽ ശ്രദ്ധേയയായ കവിയൂർ പൊന്നമ്മക്കായുള്ള പ്രാർഥനയിലാണ് മലയാളത്തിലെ താരങ്ങളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments