Thursday, October 10, 2024
HomeEntertainmentകിഷ്കിന്ധാകാണ്ഡം
spot_img

കിഷ്കിന്ധാകാണ്ഡം

താരനിര:

ആസിഫ് അലി അപര്‍ണ ബാലമുരളി,വിജയരാഘവന്‍,ജഗദീഷ്,ഷെബിന്‍ ബെന്‍സണ്‍,മേജര്‍ രവി,അശോകന്‍,നിഴല്‍കള്‍ രവി,കോട്ടയം രമേഷ്,നിഷാന്‍,ജിബിന്‍ ഗോപിനാഥ്,മാസ്റ്റര്‍ ആരവ്,വൈഷ്ണവി രാജ്സംവിധാനം: ദിന്‍ജിത്ത് അയ്യത്താന്‍സിനിമ വിഭാഗം:Malayalam, Mystery, Thrillerദൈര്‍ഘ്യം:2 Hrs 5 Min

ഓണച്ചിത്രങ്ങളിൽ സംവിധായകൻ്റെ സിനിമയായിരുന്നു അജയൻ്റെ രണ്ടാം മോഷണം എങ്കിൽ തിരക്കഥാകൃത്തിൻ്റെ സിനിമയാണ് കിഷ്കിന്ധാകാണ്ഡം.

ക്യാമറാമാൻ കൂടിയായ ബാഹുൽ രമേഷിൻ്റെ സിനിമ.

എഴുത്തിൻ്റെ വേളകളിൽ അയാളെത്രമാത്രം മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവണം ?അത്രയേറെ വൈകാരികത ഈ കഥയിലുണ്ട്.

കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ആദ്യരംഗം മുതൽക്കേ കഥയാരംഭിയ്ക്കുന്നു.ഒരിടത്തും മുൻകൂട്ടി പ്രവചിയ്ക്കാനാവാത്ത വിധം കുറ്റമറ്റ എഴുത്ത്.

“ഞാൻ വന്നുകയറിയ ഈ വീട്ടിലെ പ്രശ്നങ്ങൾ , അതെന്നെ ബാധിയ്ക്കുന്നതല്ലെങ്കിൽപ്പോലും അതെൻ്റേതുകൂടിയാണ് ” എന്ന , നായികയുടെ സംഭാഷണ ശകലം കാതിലെത്തിയപ്പോൾ എൻ്റെ തന്നെ പഴയ ഒരു കഥ ഓർത്തുപോയി.

ഇമോഷണലി നമ്മെ വിടാതെ പിൻതുടരുന്ന കഥകളാണ്…സിനിമയാണ് എൻ്റെയും സ്വപ്നങ്ങളിൽ.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് Goodwill entertainments ൻ്റെ ബാനറിൽ ജോബിച്ചേട്ടനാണ്.

മുജീബ് മജീദ് കഥയാവശ്യപ്പെടുന്ന തരത്തിൽ പശ്ചാത്തലസംഗീതമൊരുക്കിയിട്ടുണ്ട്.

ആസിഫ് അലിയും വിജയരാഘവനുമാണ് പ്രകടനം കൊണ്ട് അതിശയിപ്പിച്ചത്.

എല്ലാം മികച്ചുനിന്നപ്പോൾ വളരെ ചെറിയ ചില കുറവുകൾ ശ്രദ്ധയിൽപ്പെട്ടു.

മൂന്നംഗങ്ങൾ മാത്രമുള്ള വലിയ വീടിനു ചുറ്റും അനേകം ടയർ മാർക്കുകളും ചെളിയിൽ അനേകം കാൽപ്പാടുകളും എന്നെ അലോസരപ്പെടുത്തി.

മഴയുള്ള ദിവസത്തെ ഷൂട്ടും യൂണിറ്റ് അംഗങ്ങളും വാഹനങ്ങളുമാണ് ഇതിൽ കാണുന്നതെന്നറിയാം.

പക്ഷെ , കഥ ഉൾക്കൊള്ളാത്ത കഥാപരിസരം അവിടെ വരാതെ അസോസിയേറ്റോ ആർട്ട് ഡയറക്ടറോ സംവിധായകനോ ശ്രദ്ധിയ്ക്കണമായിരുന്നു.

സാധാരണപ്രേക്ഷൻ്റെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിയ്ക്കാത്ത ഇത്ര ചെറിയ വിഷയങ്ങൾ നമ്മൾ ക്യാമറയ്ക്ക് പുറകിൽ നിന്ന് വീക്ഷിയ്ക്കുമ്പോഴാണ് കാണുന്നത്.

തീയ്യേറ്ററിൽത്തന്നെ കണ്ടാസ്വദിയ്ക്കേണ്ട സിനിമയാണ് കിഷ്കിന്ധാകാണ്ഡം.

നഷ്ടപ്പെടുത്താതിരിയ്ക്കുക.

പ്രമോദ് എ .കെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments