ഗുരുവായൂർ ദേവസ്വം ഓഫിസിലും ഗെസ്‌റ്റ് ഹൗസുകളിലും ടെറസ് പ്രയോജനപ്പെടുത്തി ദേവസ്വം സ്‌ഥാപിച്ച സോളർ വൈദ്യുത പദ്ധതി പദ്ധതി മന്ത്രി വി.എൻ. വാസവൻ ഇന്ന് ഉദ്ഘാടനം ചെയ്യും 545 വാട്ടിന്റെ 144 സോളർ പാനലുകളും അനുബന്ധ ഉപകരണങ്ങളും സ്‌ഥാപിച്ചു കഴിഞ്ഞു. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മൂന്ന് ഗ്രിഡ് ബന്ധിത ഇൻവെർട്ടർ വഴി ദേവസ്വം പവർ ഹൗസിലെത്തും. 250 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. വൈദ്യുതി ചാർജിനത്തിൽ മാസം 2 ലക്ഷം രൂപയുടെ ലാഭമുണ്ടാകും
ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ 1.90 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. സോളർ ടെക് റിന്യൂവബിൾ എനർജി എന്ന സ്‌ഥാപനത്തിനാണ് കരാർ. 5 വർഷത്തെ വാർഷിക അറ്റകുറ്റപ്പണിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവസ്വത്തിന്റെ മറ്റു സ്‌ഥാപനങ്ങളിലും വേങ്ങാട് 12 ഏക്കർ തരിശുഭൂമിയിലും പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ പറഞ്ഞു.