തൃശൂർ: പക്ഷിമൃഗാദികളെ ഉപയോഗിച്ചുള്ള പ്രകടനങ്ങൾക്കു നിരോധനം വന്നെങ്കിലും ആ ക്ഷീണം സർക്കസ് തമ്പുകളെ പിടികൂടിയിട്ടില്ല അതിനു തെളിവാണ് ഇന്നും കലാകാരന്മാർ നേടുന്ന കയ്യടിയെന്ന് ഉടമ സനിൽ ജോർജും മാനേജർ ഉമേഷും പറയുന്നു വീതിയും നീളവും കുറഞ്ഞ ഗ്ലോബിലൂടെ ഒരേസമയം നടത്തുന്ന മോട്ടർബൈക്ക് അഭ്യാസം സുനിത്തിൻ്റെ നേതൃത്വത്തിലുള്ള ഏഴംഗ മണിപ്പൂരി കലാകാരന്മാരുടെ കയ്യടക്കം,
ജിംനാസ്റ്റിക്സിലെ മെയ്വഴക്കം, കശ്‌മീർ സ്വദേശിനി ലതയുടെ സൂപ്പർ സൈക്കിൾ അഭ്യാസം, 40 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന് അസം സ്വദേശികളായ സോനു-സാനിയ ദമ്പതികളുടെ സാരി ബാലൻസ് ഷോ, തമ്പിലെ ഏക മലയാളിയായ തലശ്ശേരിക്കാരൻ രാജന്റെ ജഗ്ലിങ് ഷോ, ബഫുൺ ഷോ 2 മണിക്കൂറിൽ 28 ഇനം അത്ഭുതക്കാഴ്ചകൾ അപ്പോളോ ഒരുക്കുന്നുണ്ട്. 45 കലാകാരന്മാരടക്കം 110 പേരാണു സംഘത്തിലുള്ളത്.
ശക്തൻ നഗർ മൈതാനത്ത് ദിവസവും ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 4, 7 സമയങ്ങളിലാണ് പ്രദർശനം. 150, 250, 350 രൂപ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക് ഓണാവധി നാളുകൾ ഉൾപ്പെടെ 40 ദിവസത്തോളം അപ്പോളോ സർക്കസ് തൃശൂരിലുണ്ടാകും.