Friday, July 11, 2025
HomeAnnouncementsബോൺ നതാലെ - നഗരത്തിൽ ഗതാഗത നിയന്ത്രണം(27:12:2024)
spot_img

ബോൺ നതാലെ – നഗരത്തിൽ ഗതാഗത നിയന്ത്രണം(27:12:2024)

ബോൺതാലെയോടനുബന്ധിച്ച് 27.12.2024 തിയ്യതി ഉച്ചതിരിഞ്ഞ് 2 മണി മുതൽ, തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല.
മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാര്ഴട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
മണ്ണുത്തി ഭാഗത്ത് നിന്നും വന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെൻഷൻഴമൂല ,ചെമ്പൂക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻറിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.
മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂെട വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻവഴി ചെമ്പൂക്കാവ് ജംഗ്ഷനിലൽ നിന്നും വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷന്ഴ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിക്കേണ്ടതും, ഇൻറോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജംഗ്ഷൻവഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോര്ഴട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോര്ഴട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്
കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂര്ഴക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽഎത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ പോകേണ്ടതാണ്
ഒല്ലൂർ, ആമ്പല്ലൂർ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൻ മുണ്ടൂപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവ്വീസ് നടത്തേണ്ടതാണ്.

കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയൽ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകേണ്ടതാണ്.

ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകേണ്ട എല്ലാ ലൈറ്റ് വെഹിക്കിൾസും കൂര്ഴക്കഞ്ചേരി ജംങ്ഷനിൽ നിന്നുംവലത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

കെ.എസ്.ആർ ടി.സി. സർവ്വീസുകൾ

കെ.എസ്.ആർ .ടി.സി സ്റ്റാൻറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്. ആർ .ടി.സി സ്റ്റാൻറിൽ പ്രവേശിക്കണ്ടതുമാണ്.
ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ITC ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ കോലോത്തുംപാടം വഴി സർവ്വീസ് നടത്തേണ്ടതാണ്.

ബോൺ നതാലെ ആരംഭിക്കുന്നത് സെൻറ് തോമസ് കോളേജ് റോഡ് പരിസരത്ത് നിന്ന് ആയതിനാൽ 3 മണി മുതൽ സെൻറ് തോമസ് കോളേജ് റോഡ്, സെൻറ് മേരീസ് കോളേജ് റോഡ്, ബെന്നറ്റ് റോഡ് എന്നിവിടങ്ങളിൽ വാഹനഗതാഗതവും വാഹന പാർക്കിങ്ങും കർ ശനമായി നിരോധിച്ചിട്ടുള്ളതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments