Wednesday, February 12, 2025
HomeAnnouncementsതൃശ്ശൂരിൽ ഇന്നത്തെ പരിപാടി
spot_img

തൃശ്ശൂരിൽ ഇന്നത്തെ പരിപാടി

തിമിര പരിശോധന ക്യാംപ്; ഇരിങ്ങാലക്കുട:സേവാഭാരതി കൊമ്പടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബുമായി ചേർന്ന് നടത്തുന്ന തിമിര പരിശോധന ക്യാംപും ജനറൽ മെഡിസിൻ ക്യാംപും നാളെ രാവിലെ 9 മുതൽ ഒരു മണി വരെ സേവാഭാരതി ഓഫിസിൽ നടക്കും. 9496649657 ജെസിഐ വാർഷിക ആഘോഷം

ജെസിഐ വാർഷിക ആഘോഷം 31ന്;ഇരിങ്ങാലക്കുട :ജെസിഐയുടെ ഇരുപതാം വാർഷിക ആഘോഷവും ഒരു വർഷം നടപ്പാക്കുന്ന ഒരു കോടി രൂപയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ന്യൂ ഇയർ കാർണിവലും 31ന് നഗരസഭാ മൈതാനത്ത് നടക്കും. വൈകിട്ട് 5 ന് കൊടിയേറ്റം, 5.30 മുതൽ വിവിധ കോളജുകളിലെ ടീമുകൾ പങ്കെടുക്കുന്ന ഡാൻസ് മത്സരം, 7.30ന് പൊതുസമ്മേളനം

ബിപിഎൽ കാർഡ് ഉടമകൾക്ക് സൗജന്യ വെള്ളക്കരത്തിന് അപേക്ഷിക്കാം;ചാലക്കുടി ജല അതോറിറ്റി സബ് ഡിവിഷനു കീഴിലെ ചാലക്കുടി നമ്പർ 1, ചാലക്കുടി നമ്പർ 2, ഒല്ലൂർ എന്നീ സെക്ഷൻ ഓഫിസുകൾക്കു കീഴിലെ ബിപിഎൽ ഉപഭോക്താക്കൾക്കു വെള്ളക്കരം സൗജന്യമാക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 1 മുതൽ 31 വരെ തീയതികളിൽ സ്വീകരിക്കും. ബിപിഎൽ റേഷൻ കാർഡിൽ പേരുള്ള ഉപഭോക്താക്കൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഓൺലൈനായി മാത്രമാണ് അപേക്ഷ
സ്വീകരിക്കുക.http://bplapp.kwa.kerala.gov.i എന്ന ഓൺലൈൻ പോർട്ടൽ മുഖേന 2025 വർഷത്തേക്കുള്ള അപേക്ഷ സമർപ്പിക്കാം. മുൻ വർഷങ്ങളിൽ
അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കുന്നവരും ഓൺലൈൻ ആയി തന്നെയാണ്അപേക്ഷിക്കേണ്ടത്. കുടിശിക ഉള്ളവർ തീർത്ത ശേഷം മാത്രമേ അപേക്ഷിക്കാവൂ.

അപേക്ഷ ക്ഷണിച്ചു;ചാലക്കുടി കൃഷിക്കൂട്ടങ്ങളായ ആസൂത്രണ വികസന സമീപനം പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള കർഷകരും കൃഷിക്കൂട്ടങ്ങളും നിർദിഷ്ട മാതൃകയിൽ ജനുവരി 5നു മുൻപ് അപേക്ഷ നൽകണം. ചാലക്കുടി നഗരസഭ, പരിയാരം, കോടശേരി, വെറ്റിലപ്പാറ, കൊരട്ടി, കാടുകുറ്റി, മേലൂർ കൃഷിഭവനുകളുടെ പരിധിയിലുള്ളവർ അപേക്ഷ നൽകണമെന്നു കൃഷി അസി. ഡയറക്ടർ അറിയിച്ചു.

വരടിയം ഐഎച്ച്ആർഡി;ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ ലൈബ്രറി സയൻസ്, ഡിസിഎ എന്നീ ഓൺലൈൻ/ ഓഫ് ലൈൻ കോഴ്സുകളിൽ പ്രവേശനത്തിന് ജനുവരി ഒന്ന് വരെ അപേക്ഷിക്കാം www.ihrd.ac.in ഫോൺ: 8547005022.

അധ്യാപക ഒഴിവ്;മുല്ലശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ഗണിതം ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments