താലൂക്ക് അദാലത്ത്:തീയതി നീട്ടി ചാലക്കുടി ഇന്നു നടത്താനിരുന്ന താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത് മാറ്റി വച്ചതായി തഹസീൽദാർ കെ.എ. ജേക്കബ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
വൈദ്യുതി മുടങ്ങും:പരിയാരം ചാട്ടുകല്ലുംതറ, സിബി ഫാം, കാഞ്ഞിരപ്പിള്ളി, വേളൂക്കര, കോന്നൻപാറ, പ്രാർത്ഥനാലയം, മേഖലയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വാർഷികം നാളെ:ചേലക്കര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് കോഓർഡിനേഷൻ സമിതി വാർഷിക പൊതുയോഗം നാളെ രാവിലെ 10.30ന് അശ്വതി കല്യാണ മണ്ഡപത്തിൽ നടക്കും.
സംഗീതോത്സവത്തിന് നാളെ തുടക്കമാകും:തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള 10 ദിവസത്തെ സംഗീതോത്സവം നാളെ 7.30നു തുടങ്ങും. വയലിൻ വിദ്വാൻ തൃശൂർ സി.രാജേന്ദ്രനും വീണ വിദ്വാൻ മുടികൊണ്ടാൻ രമേശനും ചേർന്ന് ഉദ്ഘാടനം ചെയ്യും. 8 മുതൽ മുടികൊണ്ടാൻ രമേശന്റെ വീണക്കച്ചേരിയും 9.30 മുതൽ 5 വരെ വിവിധ കച്ചേരികളും നടക്കും. 9നു രാവിലെ 9 മുതൽ 10.30 വരെ പഞ്ചരത്ന കീർത്തനാലാപനം .. വൈകിട്ടു നടക്കുന്ന ചടങ്ങിൽ മൃദംഗ വിദ്വാൻ മണ്ണാർഗുഡി ഈശ്വരനു സംഗീതതിലകം പുരസ്‌കാരം നൽകും.
നാടക അവാർഡ്:തൃശൂർ ഡോ. വയലാ വാസുദേവൻ പിള്ള ട്രസ്റ്റ‌് നൽകുന്ന യുവപ്രതിഭാ നാടക അവാർഡിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പ്രായപരിധി 45.
ഫോൺ: 9446466290, 6282291249



