ദേശീയപുരസ്കാരം നേടിയ ചലച്ചിത്ര സംവിധായകനും
തിരക്കഥാകൃത്തും ആയ സച്ചിയുടെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച സ്മാരകസമിതി സച്ചിക്ക് കവിതയോട് ഉണ്ടായിരുന്ന
ആഭിമുഖ്യത്തെ മുൻനിർത്തി മികച്ച മലയാള
കവിതാസമാഹാരത്തിന് 2022-ൽ കവിതാപുരസ്കാരം ഏർപ്പെടുത്തിയിരുന്നു.
ഇരുപത്തി അയ്യായിരം രൂപയും കീർത്തിമുദ്രയും

അടങ്ങുന്ന മൂന്നാമത് സച്ചി പുരസ്കാരം’സത്യമായും ലോകമേ’ എന്ന കവിതാസമാഹാരത്തിൻ്റെ കർത്താവായ ടി.പി. വിനോദിന് ഡിസംബർ 28 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ചെയർമാൻ പ്രൊഫ എം. ഹരിദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ പൊഫ. സാറാ ജോസഫ് സമ്മാനിച്ചു.പി. എൻ ഗോപീകൃഷ്ണൻ, സജിത രാധാകൃഷ്ണൻ, ജയൻ നമ്പ്യാർ , ടി.പി വിനോദ്, എസ്.എം ജീവൻ , സ്വപ്ന രമേശ് എന്നിവർ സംസാരിച്ചു.
