Tuesday, February 3, 2026
HomeLITERATUREകാർത്തികേയ വാജ്‌പേയിയുടെ 'ദി അൺബിക്കമിംഗ്
spot_img

കാർത്തികേയ വാജ്‌പേയിയുടെ ‘ദി അൺബിക്കമിംഗ്

തിരുവനന്തപുരം: അഭിഭാഷകനും ക്രിക്കറ്റ് താരവുമായ കാർത്തികേയ വാജ്‌പേയിയുടെ കന്നി നോവലായ ‘ദി അൺബിക്കമിംഗ്’ (The Unbecoming) വായനക്കാർക്കിടയിൽ ശ്രദ്ധ നേടുന്നു. ബാഹ്യമായ വിജയങ്ങൾക്കപ്പുറം മനുഷ്യൻ്റെ ആന്തരികമായ തിരിച്ചറിവുകൾക്കും വ്യക്തതയ്ക്കും പ്രാധാന്യം നൽകുന്ന ഒരു ദാർശനിക അന്വേഷണമാണ് സ്‌പിരിച്വൽ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ കൃതി.

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച നോവൽ, ദലൈലാമയുടെയും സ്വാമി സർവ്വപ്രിയാനന്ദയുടെയും ആമുഖങ്ങളോടെയാണ് പുറത്തിറങ്ങുന്നത്. അദ്വൈത വേദാന്തം, ബുദ്ധമത ദർശനങ്ങൾ എന്നിവയിലൂന്നി നിന്നുകൊണ്ട് ആധുനിക ജീവിതത്തിലെ സംഘർഷങ്ങളെയും അനിശ്ചിതത്വങ്ങളെയും നോവൽ ആഴത്തിൽ വിലയിരുത്തുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ സിദ്ധാർത്ഥും പരിശീലകൻ അജയും തമ്മിലുള്ള ബന്ധത്തിൻ്റെ പരിണാമത്തിലൂടെയാണ് കഥ വികസിക്കുന്നത്. വിജയം, കരിയർ എന്നിവയ്ക്കായി നാം കെട്ടിപ്പടുക്കുന്ന വ്യാജ സ്വത്വങ്ങളെ ഉപേക്ഷിക്കാനും യഥാർത്ഥ സ്വത്വത്തിലേക്ക് മടങ്ങാനും ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള ഈ നോവൽ പ്രേരിപ്പിക്കുന്നു.

ന്യൂഡൽഹിയിലെ പ്രമുഖ അഭിഭാഷകനായ കാർത്തികേയ വാജ്‌പേയി മുൻ സംസ്ഥാന തല ക്രിക്കറ്റ് താരം കൂടിയാണ്. തൻ്റെ ദീർഘകാല ധ്യാന പരിശീലനങ്ങളും ദാർശനിക താൽപ്പര്യങ്ങളുമാണ് ഈ രചനയ്ക്ക് ആധാരമെന്ന് അദ്ദേഹം പറഞ്ഞു. “നാം ആരാണെന്ന കർക്കശമായ ധാരണകളിൽ നിന്നാണ് നമ്മുടെ പല പരിമിതികളും ഉണ്ടാകുന്നത്. ഈ സങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ് യഥാർത്ഥ ആന്തരിക വ്യക്തത കൈവരുന്നത്,” – കാർത്തികേയ വാജ്‌പേയി വ്യക്തമാക്കി.

പുസ്‌തകം പ്രമുഖ ബുക്ക് സ്റ്റോളുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments