Thursday, May 7, 2026
HomeLITERATUREപി സലീം രാജ് കവിതാ പുരസ്കാരം ഡോ. സാബു കോട്ടുക്കലിന്
spot_img

പി സലീം രാജ് കവിതാ പുരസ്കാരം ഡോ. സാബു കോട്ടുക്കലിന്

തൃശൂർ:കവിയും സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം ഉദ്യോഗസ്ഥനുമായിരുന്ന പി സലീം രാജിന്റെ സ്മരണാർഥം തളിക്കുളം സൂര്യോദയ വായനശാല ഏർപ്പെടുത്തിയ കവിതാ പുരസ്ക‌ാരത്തിന് ഡോ. സാബു കോട്ടുക്കൽ അർഹനായി. അദ്ദേഹത്തിന്റെ ‘ഇരിപ്പിനെക്കുറിച്ച് ഒരു ലഘുപന്യാസം’ കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്ന പുരസ്‌കാരം 29ന് വൈകിട്ട് നാലിന് തളിക്കുളം ഗവ. ഹൈസ്കൂളിൽ നടക്കുന്ന പി സലീം രാജ് അനുസ്മരണ സമ്മേളനത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് സമ്മാനിക്കും. സി രാവുണ്ണി, ഇ ജിനൻ, വി ഡി നിയാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments